Site icon Janayugom Online

വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന് ജാമ്യം. ജാമ്യം കര്‍ശന ഉപാധികളോടെ. പ്രായം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി.

കേസിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം, പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം.

വിദ്വേഷ പ്രസംഗം ആവര്‍ത്തികരുതെന്ന് പി സി ജോര്‍ജിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം വെണ്ണല വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി സി ജോര്‍ജിന് മൂൻകൂര്‍ ജാമ്യം അനുവദിച്ചു.

Eng­lish sum­ma­ry; Hate speech; Bail for PC George

You may also like this video;

Exit mobile version