Site iconSite icon Janayugom Online

മതവിദ്വേഷ പ്രസംഗ കേസ്; പി സി ജോര്‍ജ്ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന

മതവിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജ്ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന തുടരുകയാണ്. തൃക്കാക്കര എസിപി യുടെ നേതൃത്വത്തിലാണ് പരിശോധന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ്. പൊലീസ് എത്തിയപ്പോള്‍ പിസി ജോര്‍ജ് വീട്ടില്‍ ഇല്ലായിരുന്നു. പിസി ജോര്‍ജിനുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. പി സി ജോര്‍ജിന്റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമെന്ന് കോടതി. പ്രസംഗം മതസ്പര്‍ധയുണ്ടാക്കാനും സാമുദായിക ഐക്യംതര്‍ക്കാനും കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 

153എ , 295 എ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമെന്ന് പറയാനാവില്ലെന്നും എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി വിലയിരുത്തി. തുടര്‍ന്ന് പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമര്‍ശം. മുന്‍കൂര്‍ ജാമ്യാപേക്ഷ തുടര്‍ന്ന് തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹരജി നല്‍കും. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തള്ളിയെങ്കിലും പി സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നും തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞശേഷമായിരിക്കും നടപടി എന്നും കൊച്ചി പൊലീസ് കമ്മീഷ്ണര്‍ സി എച്ച് നാഗരാജു പറഞ്ഞു. 

Eng­lish Sum­ma­ry: Hate speech case; Police raid PC George’s home
You may also like this video

Exit mobile version