Site iconSite icon Janayugom Online

വിദ്വേഷ പ്രസ്കാവന: അസം മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോടതി

cmcm

പ്രകോപനപരമായ പരാമര്‍ശം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കെതിരെ കേസെടുക്കണമെന്ന് ഗുവാഹത്തി കോടതി.
ദരാംഗ് ജില്ലയിലെ ഗരുഖുതി ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന കുടിയൊഴിപ്പിക്കല്‍ പ്രതികാര നടപടിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് എം പി അബ്ദുള്‍ ഖാലിഖ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

1983‑ലെ അസം പ്രക്ഷോഭത്തിനിടെ ചില യുവാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാര നടപടിയാണ് കുടിയൊഴിപ്പിക്കലെന്ന് ശര്‍മ പറഞ്ഞതായി പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് മുഖ്യമന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കോടതിയെ സമീപിക്കുകയും തുടര്‍ന്ന് ശര്‍മക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരായ സമരം അക്രമാസക്തമായി മാറുകയും 12 വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Hate speech: Court orders case against Assam CM

You may like this video also

Exit mobile version