ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ധർമ്മ സൻസദിൽ നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കും.
പൊലീസ് സൂപ്രണ്ട് തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് എസ്‌ഐടി പ്രവർത്തിക്കുക. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഐജി കരൺ സിങ് നഗ്‌യാൽ പറഞ്ഞു.
ഡിസംബർ 16 മുതൽ മൂന്ന് ദിവസങ്ങളിലായി ഹരിദ്വാറിലെ വേദ് നികേതൻ ധാമിലായിരുന്നു പരിപാടി. മുസ്‌ലീങ്ങൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ ദസ്‌ന ക്ഷേത്ര പൂജാരിയും പരിപാടിയുടെ സംഘാടകനുമായ യതി നരസിംഹാനന്ദിനെ കഴിഞ്ഞദിവസം പൊലീസ് പ്രതിചേര്‍ത്തിരുന്നു.
ജിതേന്ദ്ര ത്യാഗി എന്ന വസീം റിസ്‌വി, സാധ്വി അന്നപൂർണ, ധരംദാസ്, സിന്ധു സാഗർ എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍. നേരത്തെ ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് പ്രസിഡന്റായിരുന്ന റിസ്‌വി ഹിന്ദുമതം സ്വീകരിച്ച ശേഷം തന്റെ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാക്കി മാറ്റുകയായിരുന്നു.
English Summary: Hate speech in Haridwar: Special team to probe
You may like this video also