Site icon Janayugom Online

വിദ്വേഷപ്രചരണം വര്‍ധിക്കുന്നു; ഫേസ്ബുക്കില്‍ 37.82 ശതമാനം വര്‍ധന

ഫേസ്ബുക്കില്‍ വിദ്വേഷ പ്രചരണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തില്‍ 37.82 ശതമാനം വര്‍ധനവ് വിദ്വേഷ ഉള്ളടക്കങ്ങളിലുണ്ടായെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അക്രമസംഭവങ്ങളുടെ ദൃശ്യങ്ങളും വീഡിയോകളും അക്രമത്തിന് പ്രേരിപ്പിക്കുന്ന ഉള്ളടക്കങ്ങളും ഇന്‍സ്റ്റഗ്രാമില്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വെളിവാക്കുന്നു. 86 ശതമാനം വര്‍ധനവാണ് ഇത്തരത്തിലുള്ള ഉള്ളടക്കങ്ങളില്‍ ഉണ്ടായിട്ടുള്ളത്.

ഏപ്രില്‍ മാസത്തില്‍ 53,200 വിദ്വേഷ ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസത്തില്‍ ഇത് 38,600 ആയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മാര്‍ച്ച് മാസത്തിലെ 41,300ല്‍ നിന്ന് ഏപ്രില്‍ മാസമാകുമ്പോള്‍ ഹിംസാത്മകമായ ഉള്ളടക്കങ്ങള്‍ 77,000 ആയി വര്‍ധിച്ചു.
റിപ്പോര്‍ട്ടിലുള്ള വിദ്വേഷ, ഹിംസാത്മക ഉള്ളടക്കങ്ങളില്‍ ഭൂരിപക്ഷവും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ തന്നെ കണ്ടെത്തിയവയാണ്.

പോസ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, കമന്റുകള്‍ എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങളില്‍ അതത് പ്ലാറ്റ് ഫോമുകള്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായവ കണ്ടെത്തുകയാണ് ചെയ്യുക. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ എടുത്തുകളയുകയോ, മറച്ചുവയ്ക്കുകയോ ചെയ്തുവെന്നും മെറ്റ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Eng­lish summary;Hate speech is on the rise; 37.82 per­cent increase on Facebook

You may also like this video;

Exit mobile version