Site icon Janayugom Online

വിദ്വേഷ പ്രസംഗം: രാംദേവിനെതിരെ പൊലീസ് കേസെടുത്തു

പ്രകോപനപരമായ പ്രസംഗത്തില്‍ യോഗ ഗുരു ബാബ രാംദേവിനെതിരെ പൊലീസ് കേസെടുത്തു. ശത്രുത വളര്‍ത്തല്‍, മതവിഭാഗീയത സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രദേശവാസിയായ പത്തായ് ഖാനിന്റെ പരാതിയില്‍ ചൗഹട്ടന്‍ പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ രണ്ടിന് രാജസ്ഥാനിലെ ബാര്‍മറില്‍ നടന്ന സന്യാസികളുടെ യോഗത്തിലായിരുന്നു രാംദേവിന്റെ വിവാദ പ്രസംഗം.

ഹിന്ദുത്വത്തെ ഇസ്ലാമിനോടും ക്രിസ്ത്യന്‍ മതത്തോടും താരതമ്യം ചെയ്യുമ്പോള്‍ മുസ്ലിങ്ങള്‍ തീവ്രവാദത്തിലേക്ക് നീങ്ങുകയാണെന്നും ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടു പോകുകയാണെന്നുമായിരുന്നു രാംദേവിന്റെ പരാമര്‍ശം. ഹിന്ദുമതം അതിന്റെ വിശ്വാസികളെ നല്ലത് ചെയ്യാൻ പഠിപ്പിക്കുമ്പോൾ മറ്റ് രണ്ട് വിഭാഗങ്ങളും മതപരിവർത്തനത്തിൽ മുഴുകിയിരിക്കുകയാണെന്നും രാംദേവ് പറഞ്ഞിരുന്നു. 

Eng­lish Sum­ma­ry: Hate speech: Police reg­is­tered a case against Ramdev

You may also like this video

Exit mobile version