മതവിദ്വേഷം പടർത്തുന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. റോഷിദുൾ ഇസ്ലാമിനെയാണ് കയ്പമംഗലത്ത് നിന്നും അറസ്റ്റിലായത്. രണ്ട് വർഷത്തോളമായി ചെന്ത്രാപ്പിന്നി ഭാഗത്തെ ഒരു പന്തൽ നിർമ്മാണക്കമ്പനിയിൽ ജോലിക്കാരനാണ് ഇയാൾ. സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. ബംഗ്ലാദേശിലുള്ള ഇയാളുടെ അമ്മാവനുമായി ഫോൺ വഴിയും, പാകിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫെയ്‌സ് ബുക്ക് മെസഞ്ചർ വഴിയും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പാക്കിസ്ഥാനിൽ നിന്നും മാരക പ്രഹര ശേഷിയുള്ള എകെ 47 തോക്കുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മതവിദ്വേഷം പടർത്തിയുള്ള പോസ്റ്റ്, പാകിസ്ഥാനുമായി ബന്ധം; അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

