Site iconSite icon Janayugom Online

ദളിതർക്കും സ്ത്രീകൾക്കുമെതിരെ വിദ്വേഷ പരാമർശങ്ങള്‍ : തുളസീരാമായണം കത്തിച്ച പത്തുപേര്‍ക്കെതിരെ കേസ്

ramacharita manasramacharita manas

ദളിതർക്കും സ്ത്രീകൾക്കുമെതിരെ വിദ്വേഷ പരാമർശങ്ങളുണ്ടെന്നാരോപിച്ച് ഭക്തകവി തുളസീദാസ് എഴുതിയ തുളസീരാമായണം കത്തിച്ച 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ബിജെപി നേതാവ് സത്നം സിംഗ് ലവി നൽകിയ പരാതിയില്‍ ലക്നൗ പൊലീസാണ് കേസെടുത്തത്. വൃന്ദാവൻ ഏരിയയിൽ വച്ചാണ് രാമചരിതമാനസം എന്നുകൂടി അറിയപ്പെടുന്ന തുളസീരാമായണത്തിന്റെ പകര്‍പ്പുകള്‍ കത്തിച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അഖില ഭാരതീയ ഒബിസി മഹാസഭയാണ് ഫോട്ടോ കോപ്പികൾ കത്തിച്ചത് എന്ന് പരാതിയിൽ പറയുന്നു. സമാജ്‌വാദി പാർട്ടി നേതാവും ഒബിസി നേതാവുമായ സ്വാമി പ്രസാദ് മൗര്യയ്ക്ക് പിന്തുണ അർപ്പിച്ചുകൊണ്ടാണ് ഇവർ തുളസീരാമായണത്തിന്റെ കോപ്പികൾ കത്തിച്ചത്. യശ്പാൽ സിംഗ് ലോധി, ദേവേന്ദ്ര യാദവ്, മഹേദ്ര പ്രതാപ് യാദവ്, നരേഷ് സിംഗ്, എസ് എസ് യാദവ്, സുജിത്, സന്തോഷ് വർമ, സലിം എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: Hate­ful remarks against Dal­its and women: Case against 10 peo­ple for burn­ing Tulaseeram

You may also like this video

Exit mobile version