Site icon Janayugom Online

ഇന്ത്യയിലെത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥരില്‍ വീണ്ടും ഹവാന സിന്‍ഡ്രോം: സിഐഎ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍

havana syndrom

കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ച ഒരു ഉദ്യോഗസ്ഥനുകൂടി ഹവാന സിന്‍ഡ്രോം പിടിപെട്ടതായി റിപ്പോര്‍ട്ടുകള്‍. അഞ്ജാരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹവാന സിന്‍ഡ്രോമാണെന്ന് കണ്ടെത്തിയത്. ഈ മാസം ഇന്ത്യ സന്ദര്‍ശിച്ച സി.ഐ.എ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ സംഘത്തിലെ ഒരുദ്യോഗസ്ഥന് അജ്ഞാത രോഗം ഉണ്ടായെന്നും ചികിത്സ തേടിയെന്നുമാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഒരു അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം ഉണ്ടാകുന്നത്. കഴിഞ്ഞ മാസം നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം എന്ന വിചിത്രമായ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

ഉദ്യോഗസ്ഥരില്‍ നിരന്തരമായി ഹവാന സിന്‍ഡ്രോം കണ്ടുവരുന്നതിനാല്‍ വിശദമായ അന്വേഷണം നടത്തുകയാണ് അമേരിക്ക. ഈ വര്‍ഷം അവസാനത്തോടെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറല്ലെന്നും ഉദ്യോഗസ്ഥരുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും സിഐഎ വക്താവ് വ്യക്തമാക്കി. അമേരിക്കയെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഈ പ്രശ്‌നം. വിചിത്രമായ ചില ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങളാണ് ഹവാന സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍.

Eng­lish Sum­ma­ry: Havana Syn­drome: Anoth­er CIA offi­cial has been diag­nosed with the disease

You may like this video also

Exit mobile version