Site iconSite icon Janayugom Online

ഹവായി മൗയി കാട്ടുതീ; 55 മരണം

അമേരിക്കയിലെ ഹവായിയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി. ചുഴലിക്കാറ്റും ഉണങ്ങിയ കാലാവസ്ഥയും പ്രദേശത്തെ സ്ഥിതി ഗുരുതരമാക്കി. ജീവരക്ഷാർത്ഥം കടലിൽ ചാടിയവരെ രക്ഷപ്പെടുത്താനുള്ള ഹെലിക്കോപ്റ്റർ നീക്കവും കാറ്റിൽ കുടുങ്ങി.

അമേരിക്കൻ ദ്വീപസമൂഹമായ ഹവായിയിലെ മൗവയിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. നൂറുകണക്കിന് വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും തീപടർന്നതോടെ ജീവരക്ഷാർഥം ആളുകൾ കടലിലേക്ക് എടുത്ത് ചാടിയാണ് രക്ഷപ്പെട്ടത്. ഉണങ്ങിയ കാലാവസ്ഥയും കൊടുങ്കാറ്റും സ്ഥിതി ഗുരുതരമാക്കിയതോടെ വിനോദസഞ്ചാര കേന്ദ്രമായ ലഹൈന പൂർണമായും കത്തിനശിച്ചു. ഗുരുതരമായി പൊള്ളലേറ്റവരെ വിമാനമാർഗം ഒവാഹു ദ്വീപിലേക്ക് മാറ്റിയിരുന്നു. മൗവയി ദ്വീപിലേക്കുള്ള വിനോദസഞ്ചാരം നിരോധിച്ചിരിക്കുകയാണ്.

പതിനായിരത്തോളം പേർ ഇപ്പോഴും ദ്വീപിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് പേരെയാണ് ഇതുവരെയായി ദ്വീപിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ദ്വീപിൽ വൈദ്യുതി, ഇന്‍റർനെറ്റ് സൗകര്യങ്ങൾ എല്ലാം തന്നെ വിച്ഛേദിക്കപ്പെട്ടു. അതേസമയം കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കുമുള്ള സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട് ബൈഡൻ ഭരണകൂടം.

Eng­lish Summary;Hawaii Maui wild­fires; 55 death

You may also like this video

Exit mobile version