Site iconSite icon Janayugom Online

മേധാ പട്കറുടെ ജയിൽ ശിക്ഷയ്ക്ക് ഹൈക്കോടതി സ്റ്റേ

medha patkarmedha patkar

അപകീർത്തിക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കർക്ക് ജയിൽ ശിക്ഷ വിധിച്ച നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഡൽഹി ലഫ്റ്റനന്റ് ​ഗവർണർ വി കെ സക‌്സേന ഒരു എൻജിഒയുടെ തലവനായിരിക്കെ 23 വർഷം മുമ്പ് നൽകിയ മാനനഷ്ടക്കേസിൽ അഞ്ചുമാസത്തെ തടവും പിഴയുമായിരുന്നു ശിക്ഷ വിധി. ഇതാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി പരാതിക്കാരനായ വി കെ സക്‌സേനക്ക് കോടതി നോട്ടീസയക്കുകയും മേധ പട്കറിന് 25000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തു. നോട്ടീസിന് സക്സേന സെപ്റ്റംബർ നാലിന് മറുപടി നൽകണം. 

തനിക്കും നർമദാ ബച്ചാവോ ആന്ദോളനും എതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് സക്‌സേനയ്‌ക്കെതിരെ മേധാ പട്കർ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെ 2001ലാണ് സക‌്സേന മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഒരു ടെലിവിഷൻ ചാനലിൽ തനിക്കെതിരെ മേധാ പട്കർ അപകീർത്തികരമായ പരാമർശം നടത്തുകയും പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തെന്ന് ആരോപിച്ച് രണ്ട് ഹര്‍ജികളാണ് നല്‍കിയത്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻജിഒ ആയ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിന്റെ തലവനായിരുന്നു സക്‌സേന. സക്‌സേനയെ ‘ഭീരു’ എന്ന് വിളിക്കുകയും ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്‌തു എന്നായിരുന്നു പരാതി. 

Eng­lish Sum­ma­ry: HC stays Med­ha Patkar’s jail sentence

You may also like this video

Exit mobile version