സർവകലാശാല വിസിമാരെ പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ എന്ന നിലയിൽ ഗവർണർ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജികൾ ഡിസംബർ 15ന് പരിഗണിക്കാൻ മാറ്റി. വിസിമാരുടെ ഹിയറിങ് നടക്കുകയാണെന്ന് ഇരുവിഭാഗവും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് വീണ്ടും പരിഗണിക്കാൻ മാറ്റി വച്ചത്.
പത്തു സർവകലാശാല വിസിമാരാണ് ഹർജി നൽകിയിട്ടുള്ളത്. ഇതിൽ കേരള സർവകലാശാല വി സിയുടെ കാലാവധി അവസാനിച്ചു. ഫിഷറീസ് സർവകലാശാല വിസി ഡോ. റിജി ജോണിന്റെ നിയമനം മറ്റൊരു ഹർജിയിൽ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ശേഷിച്ച വി സിമാർക്ക് ഹർജിയിൽ തീർപ്പുണ്ടാകും വരെ പദവിയിൽ തുടരാമെന്ന് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവുമുണ്ട്. സാങ്കേതിക സർവകലാശാല വി സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സമാന സാഹചര്യത്തിൽ നിയമനം ലഭിച്ച വിസി മാർക്ക് ഗവർണർ നോട്ടീസ് നൽകിയത്.
English Summary : hc to consider vice chancellors petition on december 15
You may also like this video