Site iconSite icon Janayugom Online

എച്ച്ഡിഎഫ്‌സി ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; കാർഡില്ലാതെ പണം പിൻവലിക്കുന്നത് ഇനി സൗജന്യമല്ല

കാർഡ് ഇല്ലാതെ ഗൂഗില്‍ പേ,ഫോണ്‍ പേ തുടങ്ങിയ യുപിഐ ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്ന രീതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി എച്ച്ഡിഎഫ്‌സി ബാങ്ക്. ഏപ്രിൽ ഒന്നുമുതല്‍ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം യുപിഐ വഴിയുള്ള പണം പിൻവലിക്കലും സാധാരണ എടിഎം ഇടപാടുകളുടെ ഗണത്തിൽ തന്നെ ഉൾപ്പെടുത്തും. 

നിലവിൽ എടിഎം കാർഡ് ഉപയോഗിച്ച് പണമെടുക്കുന്നതിനാണ് ബാങ്കുകൾ സൗജന്യ പരിധി നിശ്ചയിച്ചിരുന്നു. എന്നാൽ പുതിയ പരിഷ്കാരത്തോടെ യുപിഐ ഉപയോഗിച്ച് നടത്തുന്ന പണം പിൻവലിക്കലുകളും ഈ മാസത്തെ സൗജന്യ ഇടപാടുകളുടെ എണ്ണത്തിൽ കണക്കാക്കും. സാധാരണയായി ഒരു ബാങ്ക് മാസത്തിൽ മൂന്ന് മുതൽ അഞ്ച് വരെ സൗജന്യ ഇടപാടുകളാണ് നൽകുന്നത്. സൗജന്യ പരിധി കഴിഞ്ഞാൽ നടത്തുന്ന ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും ഉൾപ്പെടെ ഏകദേശം 27 രൂപയോളം ഉപഭോക്താവ് അധികമായി നൽകേണ്ടി വരും. 

Exit mobile version