Site iconSite icon Janayugom Online

കാമുകിയെ കൊ ല്ലാൻ കോടാലിയുമായി വീട്ടിലെത്തി; പിന്നാലെ അറസ്റ്റ്; പൊലീസ് സ്റ്റേഷനുള്ളിൽ യുവാവ് തീകൊളു ത്തി മരിച്ചു

യുവാവ് പൊലീസ് സ്റ്റേഷനുള്ളിൽ തീകൊളുത്തി മരിച്ചു. ഫരീദാബാദിലാണ് സംഭവം. പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയാണ് ആത്മഹത്യ ചെയ്തത്. മുൻ കാമുകിയുടെ വിവാഹം തടയാനും കൊല്ലാനും ലക്ഷ്യമിട്ട് കോടാലിയുമായി വീട്ടിൽ അതിക്രമിച്ച് കയറിയതിനാണ് അറസ്റ്റ് ചെയ്തത്. മഥുര സ്വദേശിയായ ഇയാൾക്ക് മൂന്ന് കുട്ടികളുണ്ട്. പൊള്ളലേറ്റതിനെ തുടർന്ന് ധരംവീറിനെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫരീദാബാദിലെ രാം നഗറിലുള്ള യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനാണ് അറസ്റ്റിലായത്. ധരംവീർ വിവാഹം തടസ്സപ്പെടുത്തി, അതിഥികളോട് മോശമായി പെരുമാറി, വധുവിനെ ആക്രമിക്കാൻ പോലും ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ബന്ധുക്കൾ പെട്ടെന്ന് തന്നെ അയാളെ കീഴടക്കി സെക്ടർ 11 പോസ്റ്റിലെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സ്ത്രീയുടെ കുടുംബാംഗങ്ങൾ തന്നെയാണ് ധരംവീറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അവരുടെ പരാതിയെത്തുടർന്ന്, അതിക്രമിച്ചു കയറിയതിനും മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രേഖകൾ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ, അയാൾ തന്റെ ബാഗിൽ നിന്ന് ഒരു പെട്രോൾ കുപ്പി പുറത്തെടുത്ത് തീകൊളുത്തുകയായിരുന്നു. 

പൊലീസുകാർ തീ അണച്ച് ധരംവീറിനെ അടുത്തുള്ള സിവിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശരീരത്തിന്റെ പകുതിയിലധികം പൊള്ളലേറ്റതിനാൽ അദ്ദേഹത്തെ സഫ്ദർജംഗിലേക്ക് മാറ്റി. ചികിത്സകള്‍ക്കൊടുവില്‍ തിങ്കളാഴ്ച ധരംവീർ മരിച്ചു. അതേസമയം ധരംവീർ വിവാഹിതനാണെന്നും മൂന്ന് കുട്ടികളുണ്ടെന്നും പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.

Exit mobile version