തിരുവനന്തപുരം കോവളത്ത് സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഒലിപ്പുവിള സ്വദേശി അഖിൽ(27) ആണ് മരിച്ചത്. വയനാട്ടില്‍ നിന്നെത്തിയ യുവതിയുമായി അഖില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ യുവതിയുടെ ആത്മഹത്യയിൽ മനംനൊന്താണ് അഖിൽ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസം വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ആശുപത്രിയിൽ പോയി കണ്ട ശേഷമാണ് അഖിൽ വീട്ടിലെത്തിയത്. തുടർന്ന് ക്യാമ്പിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയെങ്കിലും അല്പസമയത്തിനകം തിരികെ വരികയായിരുന്നു. പുലർച്ചെ സുഹൃത്തിന് സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷമാണ് അഖിൽ ആത്മഹത്യ ചെയ്തത്. കോവളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

