Site iconSite icon Janayugom Online

രാജ്യത്തിന് വേണ്ടി കഴിയുന്നതെല്ലാം ചെയ്തു; ബി ആർ ഗവായ്

രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുവെന്ന സംതൃപ്തിയോടെയാണ് പദവി ഒഴിയുന്നതെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. ഭരണഘടനയും ബി ആര്‍ അംബേദ്കറും കാരണമാണ് തനിക്ക് ഈ പദവിയിലെത്താന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന വിടവാങ്ങൽ ചടങ്ങിലാണ് ഗവായ് ഇക്കാര്യം സൂചിപ്പിച്ചത്.

1985ല്‍ നിയമവിദ്യാര്‍ത്ഥിയായി ചേര്‍ന്ന ഞാൻ ഇന്നും ഒരു വിദ്യാര്‍ത്ഥിയായി തന്നെ വിരമിക്കുന്നു. ഭരണഘടനയും ബി ആര്‍ അംബേദ്കറും കാരണമാണ് തനിക്ക് ഈ പദവിയിലെത്താന്‍ സാധിച്ചത്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഭരണഘടനയുടെ നാല് തൂണുകളും എന്റെ ജീവിതത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. 40 വര്‍ഷത്തിനിടയില്‍ ഈ രാജ്യത്തിനായി എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു എന്ന പൂർണ സംതൃപ്തിയോടെയാണ് ഈ കോടതിമുറിയിൽ നിന്ന് അവസാനമായി പടിയിറങ്ങുന്നതെന്നും വികാരഭരിതനായി ഗവായ് പറഞ്ഞു. ഈ മാസം 23നാണ് ബി ആര്‍ ഗവായ് വിരമിക്കുന്നത്. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം.

Exit mobile version