Site iconSite icon Janayugom Online

അമേത്തിയില്‍ നിന്ന് ഒരിക്കല്‍കൂടി മത്സരിക്കാന്‍ ധൈര്യമില്ല ; രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി നേതാവും കേന്ദ്ര വനിത ശിശു വികസന മന്ത്രിയുമായ സ്മൃതി ഇറാനി.യുപിയിലെ അമേത്തിയില്‍ നിന്ന് ഒരിക്കല്‍കൂടി മത്സരിക്കാന്‍ രാഹുല്‍ഗാന്ധിക്ക് ധൈര്യമില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് രാഹുല്‍ തെക്കേ ഇന്ത്യയില് പോയി മത്സരിക്കുന്നതെന്നും ഇറാനി പറഞ്ഞു.

അമേത്തിയില്‍ 25 ദിവസം നീണ്ടുനില്‍ക്കുന്ന തെരഞ്ഞെടുപ്പു പ്രചരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയാരുന്നു മന്ത്രി സ്മൃതി ഇറാനി ഇവിടെയുള്ള ആളുകള്‍ അവരുടെ എം.പിയെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കാണുന്നത്. അതും കുറഞ്ഞ മണിക്കൂറുകള്‍ മാത്രം. അദ്ദേഹത്തെ അമേത്തിയിലുള്ളവര്‍ കാണുന്നില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ക്വാട്ടയില്‍ നിന്നുള്ള ഫണ്ടും ഇവിടെ ചെലവഴിക്കപ്പെടുന്നില്ല, അവര്‍ അഭിപ്രായപ്പെട്ടു. 

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ നാലര വര്‍ഷമായി അമേഠിയിലുണ്ടായ വികസനം കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ കാണാത്തതാണെന്നും സ്മൃതി പറഞ്ഞു.അതേസമയം,അമേത്തിയില്‍ സ്ഥിരസാന്നിധ്യമാണ് സ്മൃതി ഇറാനി എന്ന് പറഞ്ഞ ആദിത്യനാഥ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ അമേത്തി സന്ദര്‍ശിക്കാറുള്ളൂവെന്നും വിമര്‍ശിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയ 107 മെഡല്‍ നേട്ടങ്ങളില്‍ 25 ശതമാനവും തങ്ങളുടെ സംസ്ഥാനത്തെ അത്‌ലെറ്റുകളുടെ സംഭാവനയാണെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടു 

Eng­lish Summary:
He did not have the courage to con­test from Ame­thi once again; Smri­ti Irani chal­lenges Rahul Gandhi

You may also like this video:

Exit mobile version