മലയാളസിനിമയില്‍ അടുത്തിടെ രണ്ട് യുവതാരങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇപ്പോളിതാ സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഷെയ്ന്‍ നിഗത്തിന്റെ ഇ മെയിൽ സന്ദേശമാണ് നിര്‍മ്മാതാവ് പുറത്ത് വിട്ടിരിക്കുന്നത്.
ഷെയ്ൻ നിഗം പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച കത്താണ് പുറത്ത് വന്നത്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നും ഷെയ്ൻ നിഗം പറയുന്നു. നിലവിൽ അമ്മ അംഗമാണ് ഷൈന്‍.
അതേസമയം താര സംഘടനകൾ സഹകരിക്കില്ലെന്ന് കണ്ടതോടെ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകി. ഇത്തവണത്തെ വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകൾ സംബന്ധിച്ചും അഭിനേതാക്കൾ കരാർ ഒപ്പിടാൻ നിർമ്മാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ധാരണയുണ്ട്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ തീരുമാനമെടുക്കുക.
English Summary;He should be given importance in the poster and promotion of the film; Shane Nigam’s letter is out
You may also like this video