Site iconSite icon Janayugom Online

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു; ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

കഴക്കൂട്ടത്തിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. കാട്ടായിക്കോണം തെക്കതിൽ ബിഎസ് ഭവനിൽ എൽ പ്രീത (42) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെ കഴക്കൂട്ടം-പോത്തൻകോട് റോഡിൽ കാട്ടായിക്കോണം നരിക്കൽ ജംഗ്ഷനിൽ ബസിറങ്ങി
റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു പ്രീതയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ താൽക്കാലിക ജീവനക്കാരിയാണ് പ്രീത. നിര്‍ത്താതെ പോയ ബൈക്ക് കണ്ടെത്താനായിട്ടില്ല.ബൈക്കിനായി അന്വേഷണം തുടരുകയാണെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. 

Exit mobile version