Site iconSite icon Janayugom Online

സ്‌കൂളിലേക്ക് ബീഫ് ഭക്ഷണം കൊണ്ടുവന്ന പ്രധാന അധ്യാപിക അറസ്റ്റില്‍

ഉച്ചഭക്ഷണത്തിനായി സ്‌കൂളിലേക്ക് ബീഫ് കൊണ്ടുവന്ന പ്രധാന അധ്യാപിക അറസ്റ്റില്‍. അസമിലെ ഗോള്‍പാറ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണു സംഭവം. ഐപിസി 153എ, 295എ വകുപ്പുകള്‍ പ്രകാരമാണ് അന്‍പത്തിയാറുകാരിയായ പ്രധാനാധ്യാപികയ്ക്ക് എതിരെ കുറ്റം ചുമത്തിയത്. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് പരാതി നല്‍കിയത്.

ശനിയാഴ്ചയാണ് സംഭവം. പിറ്റേദിവസം തന്നെ ഗോള്‍പാറ ഹുര്‍കാചുങ്ഗി എംഇ സ്‌കൂളിലെ പ്രധാനാധ്യാപികയായ ദലിമ നെസ്സയെ ലഖിംപുര്‍ മേഖല പൊലീസ് ചോദ്യം ചെയ്യാനെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഉച്ചഭക്ഷണത്തിന്റെ കൂടെ ബീഫ് കൊണ്ടുവന്നെന്നും മറ്റുള്ള ജീവനക്കാര്‍ക്ക് അതു നല്‍കിയെന്നുമാണ് മാനേജ്‌മെന്റിന്റെ പരാതി. ചില ജീവനക്കാര്‍ക്ക് ഇതില്‍ ബുദ്ധിമുട്ടുണ്ടായി. സംഭവത്തില്‍ ഇരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായെന്നും മാനേജ്‌മെന്റിന്റെ പരാതിയില്‍ പറയുന്നു.

Eng­lish sum­ma­ry; Head teacher arrest­ed for bring­ing beef to school

You may also like this video;

Exit mobile version