Site iconSite icon Janayugom Online

കുട്ടികളുടെ കാര്യത്തിൽ ജാഗ്രത തുടരണം; മാതാപിതാക്കൾ നിർബന്ധമായും വാക്സീൻ സ്വീകരിച്ചിരിക്കണം

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണംവര്‍ധിക്കുന്നതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. മാതാപിതാക്കൾ നിർബന്ധമായും വാക്സീൻ സ്വീകരിച്ചിരിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ഇതിനിടെ ഘാനയെയും ടാൻസാനിയയെയും ഉൾപെടുത്തി ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ പുതുക്കി ഇറക്കി. വിദേശത്തു നിന്ന് മഹാരാഷ്ട്രയിൽ എത്തിയ 120 പേരെ മുംബൈയിൽ കണ്ടെത്താനാകാത്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. 

ഒമിക്രോണ്‍ ജാഗ്രത തുടരുന്നതിനിടെ രാജ്യത്ത് അധിക ഡോസ് വാക്സീന്‍ നല്‍കുന്നതിലെ തീരുമാനം ലോകാരോഗ്യ സംഘടന നിര്‍ദ്ദേശമനുസരിച്ചായിരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. 23 പേര്‍ക്ക് രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ച പശ്ചാത്തലത്തിലാണ് അധിക ഡേസ് വാക്സീന്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നത്.
eng­lish summary;Health experts say chil­dren need to be extra vig­i­lant in omicron
you may also like this video;

Exit mobile version