സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ എത്തിയിട്ടും ചോദ്യം ചെയ്യല്‍ നടന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യല്‍ അധികൃതര്‍ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നുവെന്ന് സ്വപ്ന പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്വപ്ന സമർപ്പിച്ച അപേക്ഷ പരിഗണിച്ച് ഇഡി ചോദ്യം ചെയ്യൽ ഒഴിവാക്കുകയായിരുന്നു. വരും ദിവസങ്ങളിൽ തന്നെ സ്വപ്നയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകും. രാവിലെ 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു സ്വപ്നയ്ക്ക് നോട്ടീസ്. അഭിഭാഷകനെ കണ്ട ശേഷമാണ് സ്വപ്ന മകനൊപ്പം ഇന്ന് ഇഡി ഓഫീസിൽ എത്തിയത്. ആരോഗ്യവിവരങ്ങൾ അറിയിച്ച ശേഷം അവർ തലസ്ഥാനത്തേക്ക് മടങ്ങി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ എന്ന പുസ്തകത്തിലെ പരാമർശങ്ങളോട് പ്രതികരിച്ചപ്പോഴാണ് സ്വപ്ന രൂക്ഷ പ്രതികരണങ്ങൾ നടത്തിയത്. പിന്നാലെ പുതിയ പ്രതികരണങ്ങളുടെ വിശദാംശങ്ങൾ ആരായാൻ ഇഡി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുകയായിരുന്നു.
English Summary: Health issues: No questioning, Swapna returned
You may like this video also