Site iconSite icon Janayugom Online

കോ​വി​ഡ് വ്യാപനം: മൂ​ന്നാ​ഴ്ച​യ്ക്ക​കം കേ​സു​ക​ൾ കു​റ​യു​മെ​ന്ന് ആരോഗ്യമന്ത്രി

veena georgeveena george

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം സം​സ്ഥാ​ന​ത്ത് ആശങ്ക ഉയര്‍ത്തുമ്പോള്‍ ഇനി കേ​സു​ക​ൾ കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി.

ഒ​രു മാ​സ​മാ​യി മൂ​ന്നാം ത​രം​ഗം തു​ട​ങ്ങി​ട്ട് എ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. നി​ല​വി​ൽ പ​ലി​യി​ട​ത്തും രോ​ഗ​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി​യി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഫ്രെ​ബു​വ​രി ര​ണ്ടാം വാ​ര​ത്തോ​ടെ ഇ​ത് കു​റ​ഞ്ഞു തു​ട​ങ്ങും എ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​തീ​ക്ഷ. സ​മൂ​ഹ​വ്യാ​പ​നം എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​തു​ണ്ടാ​യി എ​ന്നാ​ണ് സ​ർ​ക്കാ​ർ വിലയിരുത്തൽ.

രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ങ്കി​ലും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്ന​താ​ണ് നി​ല​വി​ലെ ആ​ശ്വാ​സം. മ​ര​ണ​നി​ര​ക്കി​ലും കാ​ര്യ​മാ​യ വ​ർ​ധ​ന​യി​ല്ല. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലാ​ണെ​ങ്കി​ലും തീ​വ്ര​ത കു​റ​വാ​യ​തു​കൊ​ണ്ടാ​ണ് ഗു​രു​ത​ര​മാ​കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്. കൂ​ടാ​തെ ര​ണ്ടു ഡോ​സ് വാ​ക്സി​ൻ ഭൂ​രി​ഭാ​ഗ​വും സ്വീ​ക​രി​ച്ച​തും തീ​വ്ര​ത കു​റ​യാ​ൻ സഹായിച്ചിട്ടുണ്ട്.

ENGLISH SUMMARY:Health Min­is­ter says covid cas­es will decreas­es in three weeks
You may also like this video

Exit mobile version