Site iconSite icon Janayugom Online

പ്രണയനൈരാശ്യം; 10,000 അടിയിൽ നിന്ന് ചാടി സ്കൈഡൈവര്‍ ജീവനൊടുക്കി

പ്രൊഫഷണൽ സ്കൈഡൈവറായ ജേഡ് ഡമറെൽ(32) 10,000 അടിയിലധികം ഉയരത്തിൽ നിന്ന് ചാടി ജീവനൊടുക്കി. കാമുകനുമായി ബന്ധം വേർപിരിഞ്ഞതിന്റെ മനംനൊന്താണ് ആത്മഹത്യ ചെയാതതെന്നാണ് പ്രാഥമിക നിഗമനം. സ്കൈഡൈവിങ്ങിൽ ഏറെ വൈദഗ്ദ്ധ്യം നേടിയിരുന്ന ജേഡ്, പാരച്യൂട്ട് മനഃപൂർവം പ്രവർത്തിപ്പിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ജേഡ് കാമുകനുമായി വഴക്കിടുകയും ബന്ധം വേർപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. എട്ട് മാസമായി പ്രണയത്തിലായിരുന്ന ഇരുവരും വേർപിരിക്കാനാവാത്തവിധം അടുപ്പത്തിലായിരുന്നുവെന്ന് ഇവരുടെ സുഹൃത്ത് വ്യക്തമാക്കി. എയർഫീൽഡിനടുത്ത് ഒരു വീടെടുത്താണ് ഇവർ താമസിച്ചിരുന്നതെന്നും സുഹൃത്ത് കൂട്ടിച്ചേർത്തു.

ആദ്യഘട്ടത്തിൽ ജേഡിന്റെ മരണം അപകടമരണമാണെന്ന് കരുതിയെങ്കിലും, ഇരുവരും തമ്മിൽ വേർപിരിഞ്ഞതിൽ മനംനൊന്താണ് ജേഡ് ജീവനൊടുക്കിയത് എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. 400 ലധികം വിജയകരമായ പാരച്യൂട്ട് ജമ്പുകൾ നടത്തിയിട്ടുള്ള അനുഭവസമ്പന്നയായ സ്കൈഡൈവറായിരുന്നു മരിച്ച ജേഡ് ഡമറെൽ.

Exit mobile version