Site icon Janayugom Online

ഉഷ്ണതരംഗം വീണ്ടും: വെന്തുരുകി ഡല്‍ഹി

ഉഷ്ണതരംഗത്തില്‍ വെന്തുരുകി രാഷ്ട്രതലസ്ഥാനം. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ താപനില 46 മുതല്‍ 47 ഡിഗ്രി സെഷ്യല്‍സ് വരെയാണ്. ഡല്‍ഹിയില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജാഫര്‍പുര്‍, മുംഗേഷ്‌പുര്‍, നജഫ്ഗഡ് എന്നിവിടങ്ങളില്‍ 46.4 ഡിഗ്രി താപനില രേഖപ്പെടുത്തി.
സീസണില്‍ സാധാരണ ഉണ്ടാകുന്ന ഉയര്‍ന്ന താപനിലയിലും ഏഴ് ഡിഗ്രിയോളം കൂടിയ താപനിലയാണ് നിലവില്‍ ഡല്‍ഹിയിലുള്ളത്. ഇന്നലെ ഡല്‍ഹിയിലെ നിരവധി സ്ഥലങ്ങളില്‍ കാലാവസ്ഥാ കേന്ദ്രം ഉഷ്ണക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ അഞ്ചാമത്തെ ഉഷ്ണതരംഗമാണ് ഡല്‍ഹി നേരിടുന്നത്.

Eng­lish Sum­ma­ry: Heat wave again: Burn­ing Delhi

You may like this video also

Exit mobile version