Site iconSite icon Janayugom Online

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തമായി. അഞ്ച് സംസ്ഥാനങ്ങളിലെ 21 നഗരങ്ങളില്‍ പകല്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടു. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ അടുത്ത മൂന്ന് ദിവസം ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. രാജസ്ഥാന്‍ മധ്യപ്രദേശ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നീ സംസ്ഥാനങ്ങളെയും ഉഷ്ണതരംഗം ബാധിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഏപ്രില്‍ ആദ്യവാരം പിന്നിട്ടതിന് പിന്നാലെ എല്ലാ നഗരങ്ങളിലും മൂന്ന് ഡിഗ്രിയില്‍ നിന്ന് 6.9 ഡിഗ്രി വരെ താപനില ഉയര്‍ന്നു.
കാറ്റിന്റെ വേഗത കുറയുന്നതും താപനില ഉയരുന്നതിന് കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബാര്‍മറിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 45.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

Exit mobile version