Site iconSite icon Janayugom Online

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷം; രാജസ്ഥാനില്‍ 50 ഡിഗ്രി കടന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗം രൂക്ഷം. രാജസ്ഥാനിലെ ഫലോദിയില്‍ 50 ഡിഗ്രി താപനില രേഖപ്പെടുത്തി. അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് കടുത്ത ഉഷ്ണതരംഗം സംസ്ഥാനം നേരിടേണ്ടി വരുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജയ്സാല്‍മീര്‍, ബാര്‍മര്‍, ജോധ്പൂര്‍, കോട്ട, ബിക്കാനീര്‍, ചുരു എന്നിവിടങ്ങളിലും 50 ഡിഗ്രിയോടടുത്താണ് അന്തരീക്ഷ താപനില.

സമീപകാലത്ത് ഏറ്റവും ഉയർന്ന ചൂടിനാണ് ഉത്തരേന്ത്യ സാക്ഷ്യം വഹിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തേക്ക് ഡൽഹി, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രാജസ്ഥാനിൽം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നിരവധി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, യുപിയടക്കം സംസ്ഥാനങ്ങളിലും ശരാശരി 45 ഡിഗ്രിയാണ് ചൂട്. രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയില്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Eng­lish Summary:Heat wave rages in North India; It crossed 50 degrees in Rajasthan
You may also like this video

Exit mobile version