Site iconSite icon Janayugom Online

ഉഷ്ണതരംഗം തുടരും: മരണം 150 കടന്നു

heatheat

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അതിരൂക്ഷമായി തുടരുന്നു. കടുത്ത ചൂടില്‍ വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് യോഗത്തില്‍ അറിയിച്ചു. ആശുപത്രികളിലും പൊതു ഇടങ്ങളിലും ഫയര്‍ ഓഡിറ്റും ഇലക്ട്രിക്കല്‍ സേഫ്റ്റി ഓഡിറ്റും നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. അഗ്നിബാധ മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ നിരന്തര പരിശോധനകള്‍ നടത്തണം. കാട്ടുതീ തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50 ലധികം പേർ വിവിധ സംസ്ഥാനങ്ങളിൽ സൂര്യാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഒഡീഷയിൽ സൂര്യാഘാതത്തെ തുടർന്നുള്ള മരണം 96 ആയി. റിമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സ്ഥിതിഗതികളും പ്രധാനമന്ത്രി യോഗത്തില്‍ വിലയിരുത്തി. ഇത്തവണ സാധാരണയോ, അതില്‍ കവിഞ്ഞ തോതിലോ മണ്‍സൂണ്‍ രാജ്യത്ത് ഉണ്ടായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Eng­lish Summary:Heat wave to con­tin­ue: death toll pass­es 150
You may also like this video

Exit mobile version