Site iconSite icon Janayugom Online

ഖ​ത്ത​റി​ൽ ക​ന​ത്ത പൊ​ടി​ക്കാ​റ്റ്; ജാഗ്രതാ നിര്‍ദ്ദേശം

ദോ​ഹ​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാറ്റ്. പ​ല​യി​ട​ത്തും പൊ​ടി​പ​ല​ട​ങ്ങ​ൾ കാ​ര​ണം കാ​ഴ്ച പ​രി​ധി മൂ​ന്നു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യാ​യി. കാ​ലാ​വ​സ്ഥാ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​വി​ലെ ത​ന്നെ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കിയത്. നിരത്തില്‍ വാ​ഹ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും ഡ്രൈ​വ​ർ​മാ​ർ അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശം നല്‍കിയിട്ടുണ്ട്.

രാ​ജ്യ​ത്ത് ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും പൊ​ടി​പ​ട​ല​വും രൂ​പ​പ്പെ​ടു​മെ​ന്നും ഇ​തു കാ​ര​ണം ദൃ​ശ്യ​പ​ര​ത കു​റ​വാ​യി​രി​ക്കു​മെ​ന്നും ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യത്. റോ​ഡി​ലെ കാ​ഴ്ച​ക​ൾ മ​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. തൊ​ഴി​ലു​ട​മ​ക​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആവശ്യപ്പെട്ടു.

Exit mobile version