സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. ഒറ്റയടിക്ക് പവന് 800 രൂപയാണ് കുറഞ്ഞത്. 52,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. 6555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായി ഉയര്‍ന്നു. കുറഞ്ഞു നിന്ന സ്വര്‍ണവില കഴിഞ്ഞ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയര്‍ന്നിരുന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നേടിയത്. 12 ദിവസത്തിനിടെ 2000 രൂപയിലധികമാണ് കുറഞ്ഞത്.
English Summary: Heavy fall in gold prices; 800 rupees in income
You may also like this video