രാജ്യതലസ്ഥാനത്ത് തുടരുന്ന കനത്ത മൂടൽമഞ്ഞും കുറഞ്ഞ കാഴ്ചപരിധിയും മൂലം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പത്ത് വിമാനങ്ങൾ റദ്ദാക്കുകയും 270ലധികം വിമാനങ്ങൾ വൈകുകയും ചെയ്തു. വിമാനങ്ങൾ പുറപ്പെടുന്നതിൽ ശരാശരി 29 മിനിറ്റിന്റെ വൈകുന്നുണ്ടെന്ന് വിമാന ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റഡാർ24 റിപ്പോർട്ട് ചെയ്തു. റൺവേയിലെ കാഴ്ചപരിധി മെച്ചപ്പെടുന്നുണ്ടെങ്കിലും ചില പ്രത്യേക സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ ഇനിയും വൈകിയേക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രികർ വിമാനത്തിന്റെ സമയക്രമം അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 10 വിമാനങ്ങൾ റദ്ദാക്കി, 270ലേറെ സർവീസുകൾ വൈകി

