Site iconSite icon Janayugom Online

കുവൈറ്റിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ കേന്ദ്രം

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി 11:30 മുതൽ ഡിസംബർ 27 ശനിയാഴ്ച രാവിലെ 09:30 വരെ ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്.മൂടൽമഞ്ഞ് ശക്തമാകുന്നതോടെ പലയിടങ്ങളിലും കാഴ്ചപരിധി 1000 മീറ്ററിൽ താഴെയാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

രാത്രി വൈകി യാത്ര ചെയ്യുന്നവരും അബ്ദലി, വഫ്ര, സബാഹ് അൽ അഹമ്മദ്, മിന അൽസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുലർച്ചെ ജോലിക്കായി പുറപ്പെടുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുക, വാഹനങ്ങളുടെ വേഗത കുറച്ച് അകലം പാലിച്ചു വാഹനങ്ങൾ ഓടിക്കുക, ദൂരക്കാഴ്ച കുറയുമ്പോൾ സുരക്ഷിതമായി വാഹനങ്ങൾ ഒതുക്കി നിർത്തുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

Exit mobile version