Site icon Janayugom Online

കനത്ത ചൂട്; ഡൽഹിയിൽ യെല്ലോ അലേർട്ട്

ഡൽഹിയില്‍ കനത്ത ചൂട്. ഇന്നത്തെ താപനില റെക്കോഡ് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നു മുതൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഉണ്ട്.

ഈ വർഷം ഡൽഹിയിൽ ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയ ചൂട് സാധാരണ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ ഉയർന്നതായിരുന്നു. തുടർച്ചയായി 40 ഡിഗ്രിക്ക് മുകളിലാണ് ഉയർന്ന താപനില.

നാളെ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. മെയ് രണ്ടിന് ശേഷം ചൂടിന് ആശ്വാസമായി നേരിയ തോതിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഡൽഹിക്ക് പുറമെ, പഞ്ചാബ്, ഹരിയാന, ഓഡീഷ ചണ്ഡിഗഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും ചൂട് അതിശക്തമാണ്. വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചു. അതേസമയം പല സംസ്ഥാനങ്ങളിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുകയാണ്.

Eng­lish summary;Heavy heat; Yel­low Alert in Delhi

You may aslo like this video;

Exit mobile version