മലിനവായുവില്‍ മുങ്ങി രാജ്യതലസ്ഥാനം. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ പുകമഞ്ഞ് നിറഞ്ഞതോടെ മൂന്നാം ദിവസവും മോശം കാലാവസ്ഥ തുടരുകയാണ്.ഡല്‍ഹിയിലെ ശരാശരി വായു നിലവാര സൂചിക ഇപ്പോഴും 400ന് മുകളില്‍ തുടരുകയാണ്. ദീപാവലി ദിനത്തില്‍ ഏര്‍പ്പെടുത്തിയ പടക്ക നിരോധനം വ്യാപകമായി ലംഘിച്ചതാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കാർഷിക അവശിഷ്ടങ്ങൾ കത്തിച്ചതും മലിനീകരണ തോത് ഉയരാൻ കാരണമായി. കാറ്റിന്റെ ശക്തി വര്‍ധിച്ചെങ്കിലും വായുവിന്റെ നിലവാരത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഡല്‍ഹിക്ക് പുറമെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും പുക മഞ്ഞ് രൂക്ഷമാണ്.
വായു നിലവാര സൂചിക ഡല്‍ഹിയില്‍ 436 ആണ്. ഡല്‍ഹിയുടെ സമീപനഗരങ്ങളായ ഗുഡ്ഗാവില്‍ (460), ഗാസിയാബാദ് (458), നോയിഡ (455), ഫരീദാബാദ് (449) എന്നിവിടങ്ങളിലെ വായു നിലവാരവും മോശമായി തുടരുന്നു. ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെ ശരാശരി വായുനിലവാരം 449 ആയിരുന്നു. അതേസമയം ആനന്ദ് വിഹാറിലും ഫരീദാബാദിലും വായു നിലവാരം 600‑ന് മുകളിലെത്തിയിരുന്നു.
150 മീറ്റർ മാത്രമായിരുന്നു കഴിഞ്ഞ ദിവസം നാല് മണിക്ക് ശേഷം ഡല്‍ഹിയിലെ ദൂരകാഴ്ചയുടെ പരിധി. ശ്വാസകോശ രോഗങ്ങള്‍, കാഴ്ച തടസ്സം, കണ്ണുകള്‍ക്ക് ചൊറിച്ചില്‍ മുതലായ ബുദ്ധിമുട്ടുകള്‍ക്ക് മലിനവായു കാരണമാകുന്നുണ്ട്. ഇന്നലെ 14 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. വായു മലിനീകരണ തോതും പൊടിശല്യവും കുറക്കാന്‍ ടാങ്കറുകളില്‍ ജലം സ്പ്രേ ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
english summary; heavy level of Air pollution in Delhi
you may also like this video;