Site iconSite icon Janayugom Online

കനത്ത പോളിങ്; ഗോവയിൽ 75 ശതമാനം കടന്നു: ഉത്തരാഖണ്ഡില്‍ 65 ശതമാനം; യുപി രണ്ടാംഘട്ടത്തില്‍ 63

വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കുന്ന യുപി, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ കനത്ത പോളിങ്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഗോവയിൽ 75 ശതമാനം വോട്ടർമാരും സമ്മതിദാനം വിനിയോഗിച്ചു. മറ്റ് രണ്ട് സംസ്ഥാനത്തും പോളിങ് അറുപത് ശതമാനം കടന്നു. ആറ് മണിവരെയുള്ള കണക്കുകൾ പ്രകാരം യുപിയിൽ 60 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി.

ആദ്യ മൂന്നുമണിക്കൂറില്‍ തന്നെ ഗോവയില്‍ 26.63 ശതമാനം പോളിങ് നടന്നപ്പോള്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും യഥാക്രമം 23.03 ശതമാനവും 18.97 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഗോവയിലും ഉത്തർപ്രദേശിലും രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ഉത്തരാഖണ്ഡിൽ രാവിലെ എട്ടിന് പോളിങ് ആരംഭിച്ചു.

ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമിത് പാലേക്കര്‍ ഗോവ അസംബ്ലി മണ്ഡലത്തില്‍ വോട്ടു രേഖപ്പെടുത്തി. ഗോവയിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരായ പ്രമോദ് സാവന്തും പുഷ്‌കര്‍ സിങ് ധാമിയും മത്സരിക്കുന്നുണ്ട്. ജയിലില്‍ കഴിയുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനും മകന്‍ അബ്ദുല്ല അസമും മത്സരരംഗത്തുണ്ട്.

ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ 55 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടമായ ഇന്നലെ പോളിങ് നടന്നത്. 586 സ്ഥാനാര്‍ത്ഥികളാണ് ഇന്നലെ ജനവിധി തേടിയത്.

യുപിയില്‍ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ 60,000 പൊലീസ് ഉദ്യോഗസ്ഥരെയും 800 കമ്പനി അര്‍ധസെനികരെയുമാണ് വിന്യസിച്ചിരുന്നത്.

 

Eng­lish Sum­ma­ry: Heavy polling; 75 per cent pass in Goa: 65 per cent in Uttarak­hand; UP sec­ond phase 63

 

You may like this video also

Exit mobile version