Site iconSite icon Janayugom Online

കനത്ത മഴ; ഡൽഹി വിമാനത്താവളത്തിൽ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഡൽഹിയിൽ കനത്ത മഴയെത്തുടർന്ന് ഇന്ന് വൈകുന്നേരം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. എട്ട് വിമാനങ്ങൾ ജയ്‌പൂരിലേക്കും, അഞ്ചെണ്ണം ലഖ്‌നൗവിലേക്കും, രണ്ടെണ്ണം ചണ്ഡീഗഢിലേക്കുമാണ് വഴിതിരിച്ചുവിട്ടതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. രാവിലെ തുടങ്ങിയ ഇടവിട്ടുള്ള മഴ പകൽ മുഴുവൻ തുടർന്നു. ഉച്ചയ്ക്ക് ശേഷം നേരിയ ശമനമുണ്ടായെങ്കിലും പിന്നീട് മഴ വീണ്ടും ശക്തമാവുകയായിരുന്നു. മോശം കാലാവസ്ഥ കാരണം വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡൽഹി എയർപോർട്ട് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

“ഡൽഹിയിലെ പ്രതികൂല കാലാവസ്ഥ കാരണം വിമാന സർവീസുകൾക്ക് തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാൻ ഞങ്ങളുടെ ഓൺ‑ഗ്രൗണ്ട് ടീമുകൾ എല്ലാ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നു,” ഡൽഹി എയർപോർട്ട് ഒരു പ്രസ്താവനയിൽ അറിയിച്ചു. 

Exit mobile version