സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. ഇന്നലെ വടക്കൻ കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്ത മഴയാണ് ലഭിച്ചത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
നാളെ വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യൂനമർദപ്പാത്തിയും തെക്കു കിഴക്കൻ മധ്യപ്രദേശിന് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത മൂന്ന് ദിവസം കേരളത്തിൽ മഴ തുടരുമെന്നാണ് പ്രവചനം. കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. വടക്കൻ കേരള തീരത്തും, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
English Summary: Heavy rain again in the state
You may also like this video