Site iconSite icon Janayugom Online

അടുത്ത രണ്ട് ദിവസം രാജ്യത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ

അടുത്ത രണ്ട് ദിവസം രാജ്യത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 15 സംസ്ഥാന‑കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് മഴയുണ്ടാകുക. ഹിമാചല്‍പ്രദേശില്‍ ഇന്നും ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നാളെയുമാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, സിക്കിം, ഒഡിഷ, അരുണാചല്‍പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.

Eng­lish Sum­ma­ry:  Heavy rain alert in 15 states and UTs

Exit mobile version