തിങ്കളാഴ്ച പുലര്‍ച്ചെ മസ്‌കറ്റില്‍ ഗവര്‍ണറേറ്റിലെ വിവിധ വിലായത്തുകളില്‍ കനത്ത മഴയും പൊടിക്കാറ്റും അനുഭവപെട്ടു. മത്ര വിലായത്തിലെ ജിബ്രൂഹ് പ്രദേശത്ത് കനത്ത മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടില്‍ കുടുങ്ങിയ ഒരു പ്രവാസി മരിച്ചു. വെള്ളക്കെട്ടില്‍ വാഹനത്തിനുള്ളില്‍ അകപ്പെട്ട രണ്ട് പേരിലൊരാളാണ് പിന്നീട് മരിച്ചത്.
വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെടുകയും ഒരാളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മരണപ്പെടുയുമായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.
ഇരുവരെയും രക്ഷപ്പെടുത്തിയെങ്കിലും ഗുരുതരാവസ്ഥയിലായ ഒരാള്‍ പിന്നീട് മരണപ്പെട്ടു. തെക്കന്‍ ഗുബ്ര പ്രദേശത്ത് മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ അകപ്പെട്ട ഒരു വിദേശി ഉള്‍പ്പെടെ മൂന്നുപേരെ ദുരന്ത നിവാരണ സേന രക്ഷപെടുത്തി. ഇവരും വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. മൂവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും റോയല്‍ ഒമാന്‍ പോലീസ് ട്വീറ്റ് ചെയ്തു.
English summary; Heavy rain and dust storms in Muscat; An expatriate has died
You may also like this video;