അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികൾ പുഴയിൽ കുടുങ്ങി. കുട്ടികൾ ഉൾപ്പെടെയുള്ള സംഘമാണ് അപടത്തില്‍പ്പെട്ടത്. പുഴയിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുകയായിരുന്നു. പതിനഞ്ചോളം വിനോദസഞ്ചാരികൾ ബുധനാഴ്ച രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വിഎസ്എസ് പ്രവര്‍ത്തകരാണ് ഇവരെ രക്ഷിച്ചത്. മഴ കാരണമാണ് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിരപ്പിള്ളിയിൽ ജലനിരപ്പ് ഉയര്‍ന്നു; കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി (വീഡിയോ)

