തെക്കൻ വെനിസ്വേലയിലെ എൽ കാലാവോ പട്ടണത്തിൽ സ്വർണ്ണ ഖനി തകർന്ന് വൻ ദുരന്തം. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ട്. റോഷിയോയിലെ എൽ കാലാവോയിലാണ് അപകടം നടന്നത്.
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സൈറ്റിന് സമീപം ഒരു കമാൻഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ട് റോഷിയോ മേയർ വുഹെൽം ടോറെല്ലസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കനത്ത മഴ കാരണം ഖനിയിൽ വെള്ളപ്പൊക്കമുണ്ടായതാണ് മണ്ണിടിച്ചിലിന് കാരണമായത്.
കനത്ത മഴ: വെനസ്വേലയിൽ സ്വർണ ഖനി തകർന്ന് അപകടം; 14 പേർ മരിച്ചതായി റിപ്പോർട്ട്

