Site icon Janayugom Online

കേരളത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

കേരളത്തിന് മഴക്കെടുതിയില്‍ സഹായഹസ്തവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു.
കനത്ത പേമാരിയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. ഈ മാനവികതയെ ഉള്‍ക്കൊണ്ട് നമുക്ക് അവരെ സഹായിക്കാം,’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ഒരു കോടി രൂപ നല്‍കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.

 

Eng­lish Sum­ma­ry: Heavy rain: Gov­ern­ment of Tamil Nadu announces Rs 1 crore finan­cial assis­tance to Kerala

 

You may like this video also

Exit mobile version