Site iconSite icon Janayugom Online

തമിഴ്‌നാട്ടില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തമിഴ്‌നാട്ടില്‍ കനത്ത മഴ. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ചെന്നൈയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 140 മില്ലിമീറ്റർ മഴ പെയ്തു. 1996 ന് ശേഷം ജൂണിൽ ഇത്രയും മഴ ലഭിക്കുന്നത് ഇതാദ്യമാണ്. ചെന്നൈയിൽ പറന്നിറങ്ങേണ്ട 10 വിമാനങ്ങൾ ബെംഗളൂരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. ചെന്നൈയിൽ പുറപ്പെടേണ്ട വിമാനങ്ങൾ മഴയെ തുടർന്ന് വൈകുകയാണ്.

Eng­lish Sum­ma­ry: Heavy Rain, Hol­i­day Declared For Schools In Chennai
You may also like this video

YouTube video player
Exit mobile version