Site iconSite icon Janayugom Online

കനത്ത മഴ; സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ സ്‌കൂളുകള്‍ക്കും, അങ്കണവാടികള്‍ക്കും കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്ക് അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പ്പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം എന്നും നിര്‍ദേശമുണ്ട്.

Eng­lish sum­ma­ry; heavy rain; Hol­i­days for schools and Anganwadis

You may also like this video;

ഭക്ഷ്യക്ഷാമം രൂക്ഷം;റഷ്യയുമായി ചര്‍ച്ചയ്ക്ക് ആഫ്രിക്ക | WORLD AT A GLANCE
Exit mobile version