Site iconSite icon Janayugom Online

ബംഗളൂരുവില്‍ കനത്ത മഴ; നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട്

ഞായറാഴ്ച രാത്രിയിൽ പെയ്ത അതിശക്തമായ മഴയിൽ ബെംഗളൂരു നഗരം വെള്ളക്കെട്ടിലായി. പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളം നിറഞ്ഞൊഴുകിയതോടെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. പുലർച്ചെ 2 മണി മുതൽ 5 മണി വരെയാണ് കനത്ത മഴ പെയ്തത്. സിൽക്ക് ബോർഡ് ജംഗ്‌ഷൻ, കോറമംല, ബൊമ്മനഹള്ളി, ഹൊറമാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴക്കെടുതി രൂക്ഷമായി അനുഭവപ്പെട്ടത്. നഗരത്തില്‍ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ചയും ബെംഗളൂരുവിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടിയന്തര സഹായം ആവശ്യമുള്ളവർക്ക് 112 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. 

Exit mobile version