ഗുജറാത്തിൽ കനത്ത മഴ. ദക്ഷിണ ഗുജറാത്തിലെ ജില്ലകളിൽ പ്രളയ സമാന സാഹചര്യമാണിപ്പോൾ. ഛോട്ടാ ഉദേപൂരിൽ 12 മണിക്കൂറിനിടെ പെയ്തത് 1,433 മില്ലിമീറ്റർ മഴയാണ്.
ഛോട്ടാ ഉദേപൂർ, നവ്സാരി, വൽസാഡ്, നർമ്മദ, പഞ്ച് മഹൽ ജില്ലകളിൽ തീവ്ര മഴയാണ് ഇപ്പോൾ. അടുത്ത അഞ്ച് ദിവസവും തീവ്ര മഴയെന്ന് പ്രവചനം ഉണ്ട്.
മഴ ദുരിതം നേരിടാൻ എൻഡിആർഎഫിന്റെ 13 സംഘങ്ങൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും രംഗത്ത് ഉണ്ട്. അപകടമേഖലകളിൽ നിന്ന് രണ്ടായിരത്തിലേറെ പേരെ ഒഴിപ്പിച്ചു.
താപി ജില്ലയിൽ പഞ്ചോൽ‑കുമ്പിയ പാലം ഒലിച്ച് പോയി. പൊതുഗതാഗതം പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധിയാണ്.
English summary;heavy rain in gujarat
You may also like this video;