Site iconSite icon Janayugom Online

കണ്ണൂരില്‍ മലയോരത്ത് ശക്തമായ മഴ; ചെറുപുഴയിൽ മലവെള്ളപ്പാച്ചിൽ, വീടുകളില്‍ വെള്ളം കയറി

കണ്ണൂരില്‍ മലയോരത്ത് ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് കണ്ണൂർ ചെറുപുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകളിലും ഏതാനും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പൊയിലിൽ ഒരു വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Exit mobile version