Site icon Janayugom Online

12 ജില്ലകളിലും രണ്ട് ദിവസം കനത്തമഴ: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് 12 ജില്ലകളില്‍ കനത്ത മഴ തുടരും. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മധ്യ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്തി കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് കേരളത്തില്‍ മഴ ശക്തമാകാന്‍ ഇടയാക്കിയത്. നിലവില്‍ ശ്രീലങ്ക തീരത്തിനുസമീപമുള്ള ന്യൂനമര്‍ദം രണ്ടുദിവസത്തിനുശേഷം തെക്കന്‍ കേരളതീരത്തുകൂടി സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

 

Eng­lish Sum­ma­ry: hevy rains in Kerala

 

You may like this video also

Exit mobile version