കോട്ടയം ജില്ലയിലെ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം. ഈരാറ്റുപേട്ടയില്‍ മരങ്ങള്‍ കടപുഴകി. ഇടി മിന്നലില്‍ പ്രദേശത്തെ വൈദ്യുതി ബന്ധം തകര്‍ന്നു.
ഈരാറ്റുപേട്ട പാല റോഡില്‍ കാറിനും സ്‌കൂട്ടറിനും മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്. അതേസമയം സംഭവത്തില്‍ ആളപായമില്ല. ഉച്ച കഴിഞ്ഞാണ് മഴ ശക്തമായത്. അതേസമയം, 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നത്.
english summary;Heavy rain in Kottayam district; Massive damage in Eratupetta
you may also like this video