Site icon Janayugom Online

പാലക്കാട് ജില്ലയില്‍ കനത്ത മഴ; വിവിധ ഇടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു

പാലക്കാട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. അതിശക്തമായ മഴ തുടര്‍ന്ന് അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞുവീണും മരം ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം പുലര്‍ച്ചെയാണ് സംഭവം. ഏഴാംമൈലിലും മരംവീണ് റോഡ് ബ്ലോക്കായി. മരംമുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം. നെല്ലിയാമ്പതി റോഡിലും മരം വീണു. 13 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അട്ടപ്പാടി ചുരം റോഡ് 9.30 ഓടെ ഗതാഗതയോഗ്യമാകും. 

കനത്ത മഴയെ തുടർന്ന് അട്ടപ്പാടി ചുരം റോഡിലേക്ക് പാറ കഷ്ണങ്ങൾ ഇടിഞ്ഞു വീണതിനെത്തുടർന്ന് തടസ്സമായ ഗതാഗതം രാവിലെ 9:30 ഓടെ പുനസ്ഥാപിക്കാൻ കഴിയുമെന്ന് അട്ടപ്പാടി തഹസിൽദാർ അറിയിച്ചു. ജില്ലാ കലക്ടറുടെ അടിയന്തര നിർദ്ദേശത്തെത്തുടർന്ന് ജെ സി ബി. ഉപയോഗിച്ച് പാറക്കഷണങ്ങൾ നീക്കുന്ന ജോലികൾ ചുരത്തിൽ പുരോഗമിച്ചു വരികയാണെന്നും തഹസിൽദാർ അറിയിച്ചു. 

ENGLISH SUMMARY:Heavy rain in palakkad
You may also like this video

Exit mobile version